Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി

ന്യൂഡൽഹി : കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയാണെന്നും ചെലവ് 127.28 കോടി രൂപയാണെന്നും കണക്ക്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം, 25.97 കോടി രൂപയുടെ വർധനയുണ്ടായി. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ. 

2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപ, ചെലവ് 13.80 കോടി രൂപ. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ വരുമാന വർധന. കേരള കോൺഗ്രസ് എമ്മിന്റെ വാർഷിക വരുമാനം 1.28 കോടി രൂപ, ചെലവ് 23.90 ലക്ഷം രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം 14.20 ലക്ഷം രൂപയായിരുന്നു. വർധന 1.14 കോടി രൂപ. 

പല രാഷ്ട്രീയ പാർട്ടികളുടെയും 2023–24 ലെ പ്രധാന വരുമാനം ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തൃണമൂലിന് 612 കോടി രൂപ, ബിആർഎസിന് 495.5 കോടി രൂപ, ബിജെഡിക്ക് 245.5 കോടി രൂപ, ടിഡിപിക്ക് 174.1 കോടി രൂപ, വൈഎസ്ആർ കോൺഗ്രസിന് 121.5 കോടി രൂപ, ഡിഎംകെക്ക് 60 കോടി രൂപ, ആംആദ്മി പാർട്ടിക്ക് 10.1 കോടി രൂപ എന്നിങ്ങനെ ലഭിച്ചത് ഇപ്രകാരമാണ്. കഴിഞ്ഞവർഷം ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി അസാധുവാക്കി. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com