കൊല്ലം: വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. നവീകരണത്തിനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി വിമർശനങ്ങളെ കാണുന്നു. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കണം. അതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ എം.വി ഗോവിന്ദനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി പറയുന്നതിൽ വ്യക്തതയില്ല. രാവിലെ ഒന്ന് പറയും ഉച്ചക്ക് മറ്റൊന്ന് പറയും വൈകിട്ട് വേറെ പറയും…തുടങ്ങിയ വിമർശനങ്ങൾ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയിരുന്നു. ഇതടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.വി ഗോവിന്ദൻ.



