സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അംഗം എന്നതാണ് പരിഗണിക്കുന്നത്. പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൽ വ്യക്തമാക്കുന്നു. അതേ സമയം, അശോക് ധാവ്ലേയുടെ പേര് ചർച്ചയാക്കുകയാണ് വടക്കേയിന്ത്യൻ ഘടകങ്ങൾ. എന്നാൽ കേരള ഘടകം അശോക് ധാവ്ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.