മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍.പി.വി അൻവറിൻ്റെ ആരോപണം അസംബന്ധമാണ്. ആര്യാടൻ ഷൗക്കത്തിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും ഈ മാസം 30ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘പോരാട്ട വീര്യത്തോടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകും. കഴിഞ്ഞ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിലും നടന്നത് പോലെ ജമാത്തെ ഇസ്‍ലാമിയുടെയും എസ്‍ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണയോട് കൂടിയാണ് യുഡിഎഫ് മത്സരിക്കുന്നത്. അവരുടെ ഇടയിലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്‍വറുമായി മാത്രമല്ല, കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തന്നെ വലിയ സംഘര്‍ഷമുണ്ട്…’എം.വി ഗോവിന്ദന്‍ പറഞ്ഞു.



