കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് അംഗം റിമാൻഡിൽ. കിഴക്കെക്കുനി ബിജീഷിനെയാണ് റിമാന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസിൽവെച്ച് കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാൽ, ആ സമയത്ത് ഓഫീസിൽ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസിൽ വെച്ച് ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.