Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിവാഹത്തലേന്ന് അരുംകൊല;വധുവിന്റെ അച്ഛൻ കൊല്ലപ്പെട്ടു

വിവാഹത്തലേന്ന് അരുംകൊല;വധുവിന്റെ അച്ഛൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.

മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജുവിന്റെ മകളും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. പുലർച്ചെ 12.30 ഓടെയാണ് കൊലപാതകം. ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരെയും ഇവരുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments