പത്തനംതിട്ട: അടൂരിൽ 17കാരി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. നെല്ലിമുകൾ സ്വദേശി സുമേഷ്, നൂറനാട് സ്വദേശികളായ ശക്തി, അനൂപ്, അഭിജിത്ത്, അവിന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സി ഡബ്ളിയു സി നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായി.