ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷ്ടിച്ചത്. 577 ബുപ്രിനോർഫിൻ ഗുളികകളാണ് മോഷ്ടിച്ചത്.
ലഹരി വിമോചന ചികിത്സ നൽകുന്ന ഒഎസ്ടി സെന്ററിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.