Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതന്നെ ഉപേക്ഷിച്ചതിന്റെ പ്രതികാരം: കാമുകന്റെ മകനെ കൊന്ന് യുവതി

തന്നെ ഉപേക്ഷിച്ചതിന്റെ പ്രതികാരം: കാമുകന്റെ മകനെ കൊന്ന് യുവതി

ഡല്‍ഹി: പടിഞ്ഞാറൻ ഡൽഹിയിൽ 11 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീ അറസ്റ്റിൽ. ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് മരിച്ചത്. ദിവ്യാൻഷിന്‍റെ പിതാവുമായുള്ള വിവാഹത്തിന് തടസ്സമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി പൂജ കുമാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും 2019 ലാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുടെയും മകന്‍റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. ആഗസ്ത് 10ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഉറങ്ങുന്നതുമാണ് കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്സ് കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു. സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ഡൽഹി പൊലീസിന് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com