Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി

ഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തിൽ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയിൽ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ആക്രമണത്തിനൊടുവിൽ ​ഗുരുതരാവസ്ഥയിലായ ദീപക്കിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടൻ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com