പുനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് ഭാര്യ രേണുകയുടെ അടിയേറ്റ് മരിച്ചത്. മൂക്കിനേറ്റ ഇടിക്ക് പിന്നാലെ തലയില്‍ ആഘാതമുണ്ടായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. മൂക്കിനടിയേറ്റതോടെ നിഖില്‍ ബോധരഹിതനായി താഴെ വീണു. അമിതമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
താഴെ വീഴുന്നതിന് ഇടയില്‍ നിഖിലിന്റെ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാവാം എന്ന് പൊലീസ് പറയുന്നു. ഭാര്യ രേണുക കൈ കൊണ്ടാണോ അതോ മറ്റെന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ ആക്രമിച്ചത് എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും ആശംസ നേര്‍ന്നില്ലെന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയില്ലെന്നും പറഞ്ഞാണ് ഭാര്യ രേണുകയും നിഖിലും തമ്മില്‍ തര്‍ക്കമുണ്ടായത്.ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയിലേക്ക് നിഖില്‍ കൊണ്ടുപോകാതിരുന്നതും രേണുകയെ പ്രകോപിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ േരണുകയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ലെന്ന പേരില്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഭാര്യ ഭര്‍ത്താവിന്റെ മൂക്കിന് ഇടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.