Wednesday, January 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു

നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അമ്മ മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. അയൽവാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയത്.
മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ൽ നടന്ന കേസിൽ ചെന്താമര ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. നിലവിൽ ചെന്താമര ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് നെന്മാറ പൊലീസ് സംഘം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com