Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ: ദൂരൂഹത

ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ: ദൂരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം. വിൻസെന്റ് എംഎൽഎ പറഞ്ഞു.

കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോൾത്തന്നെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ബന്ധുക്കളെ മുൻനിർത്തിയാണ് അന്വേഷണം. പുറത്തുനിന്ന് ആരുടെയും ഇടപെടലില്ല. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com