Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രണയം നിരസിച്ചു: കർണാടകയിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്

പ്രണയം നിരസിച്ചു: കർണാടകയിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്. റായ്ച്ചൂരിലാണ് സംഭവം. സിദ്ധനൂർ ആർട്‌സ് കോളേജിലെ എംഎസ്‌സി വിദ്യാർത്ഥിനിയായ ഷിഫ(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന മുബീൻ കീഴടങ്ങി.
‘കാഴ്ച കുറയുന്നു, കുടുംബത്തെ നോക്കാൻ കഴിയുന്നില്ല’; മലപ്പുറത്തെ യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ കുറിപ്പ്
ഇന്ന് രാവിലെയാണ് അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീൻ പിന്തുടരുകയായിരുന്നു. ഷിഫയെ തടഞ്ഞുനിർത്തി മുബീൻ വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുബീൻ ഷിഫയുടെ കഴുത്തിൽ പലതവണ കുത്തി. ഇതിന് ശേഷം കഴുത്തറുക്കുകയായിരുന്നു. ചോരവാർന്ന് ഷിഫ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലയ്ക്ക് പിന്നാലെ മുബീൻ സിദ്ധനൂർ നഗർ പൊലീസ് സ്റ്റേഷനലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
ഷിഫയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതോടെ പകയായെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആറ് വർഷമായി തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി ഷിഫയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. ഷിഫ വിവാഹത്തിന് സമ്മതം മൂളിയതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com