Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗുണ്ടാനേതാവിനെ പായയിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ തള്ളിയ സംഭവം : 7 പേർ പിടിയിൽ

ഗുണ്ടാനേതാവിനെ പായയിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ തള്ളിയ സംഭവം : 7 പേർ പിടിയിൽ

മൂലമറ്റം ∙ ഗുണ്ടാനേതാവ് ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 8 പ്രതികളെന്നു പൊലീസ്. 7 പേർ പിടിയിലായി. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് അറസ്റ്റിലായത്. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.”

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments