കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. ബര്‍ഗൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകരായ അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ബര്‍ഗൂരിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കഴിഞ്ഞ ഒരു മാസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പ്രധാനാധ്യപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയിച്ചതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വനിതാ പൊലീസിനെ വിവരമറിയിച്ചു.