Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും


പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി. അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കീഴ്‌വായ്പ്പൂർ പോലീസ് 2023 ലെടുത്ത കേസിലാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരംകുറ്റിക്കൽ വീട്ടിൽ മണി എന്ന് വിളിക്കുന്ന ഭൂവനേശ്വരൻ പിള്ള (60) ആണ് ശിക്ഷിക്കപ്പെട്ടത്. 2023 ജനുവരിക്കും മാർച്ച് 17 നുമിടയിലാണ് കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. അയൽവാസിയായ പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു പീഡനം. ബലാൽസംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്ത കീഴ്‌വായ്പ്പൂർ പോലീസ് മാർച്ച് 23 ന് പിടികൂടിയിരുന്നു. പോക്‌സോ നിയമത്തിലെ 6, 5( ാ) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments