മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ് വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി. മകളെ ഉപദ്രവിച്ച കേസിൽ ചന്ദനത്തോപ്പ് സ്വദേശിയായ 51 കാരനാണ് 17 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.
പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 5 വർഷം വീതം കഠിനതടവും, അര ലക്ഷം വീതം പിഴയും, ജുവനയിൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പനുസരിച്ച് രണ്ട് വർഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇൻസ്‌പെക്ടർ സിജിൻ മാത്യു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി.



