Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമദ്യപിച്ചത് ചോദ്യം ചെയ്ത കിടപ്പുരോഗിയായ അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

മദ്യപിച്ചത് ചോദ്യം ചെയ്ത കിടപ്പുരോഗിയായ അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

മാവേലിക്കര : വീട്ടിൽ മദ്യപിച്ചത് ചോദ്യം ചെയ്ത കിടപ്പുരോഗിയായ അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേൽ ബിനീഷ് ഭവനം പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകൻ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രമേഹത്തെത്തുടർന്ന് ഇടതു കാൽ മുറിച്ചു മാറ്റുകയും കാഴ്ചശേഷി കുറയുകയും ചെയ്തിരുന്ന ലളിത വീട്ടിൽ കിടപ്പിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ലളിതയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടതായി ബിനീഷ് അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. 

ജില്ലാ ആശുപത്രിയിൽ ലളിതയുടെ മൃതദേഹം എത്തിച്ചപ്പോൾ ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചു. ഇതോടെ ബിനീഷിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി വൈകിട്ട് അഞ്ചരയോടെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകം നടത്തിയതെന്നു സിഐ സി.ശ്രീജിത്ത് പറഞ്ഞു. ലളിതയുടെ മകൾ: ശ്രുതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments