ബെംഗളൂരു : ഹംപി എക്സ്പ്രസ് ട്രെയിനിൽ ബ്രിട്ടിഷ് യുവതിയെ (30) ലൈംഗികമായി ആക്രമിച്ച കേസിൽ റെയിൽവേ കരാർ ജീവനക്കാരൻ ബസവരാജിനെ (22) അറസ്റ്റ് ചെയ്തു. യാത്രക്കാർക്ക് പുതപ്പും തലയണയും വിതരണം ചെയ്യാൻ കരാറെടുത്തിരുന്ന പ്രതി കർണാടക ബാഗൽക്കോട്ട് സ്വദേശിയാണ്. യുവതി കേരളം സന്ദർശിച്ച ശേഷം ഹംപിയിൽ പോയി മടങ്ങുന്നതിനിടെയാണു സംഭവം. വയറുവേദന അനുഭവപ്പെട്ട യുവതി വൈദ്യസഹായം ലഭിക്കുമോ എന്ന് ബസവരാജിനോടു തിരക്കി. തുടർന്ന് ശുചിമുറിയിലേക്കു പോകാൻ സഹായിക്കാനെന്ന വ്യാജേന പീഡിപ്പിച്ചെന്നാണു പരാതി
കേരളം സന്ദർശിച്ച് മടങ്ങിയ ബ്രിട്ടിഷ് യുവതിയെ ട്രെയിനിൽ പീഡിപ്പിച്ചു
RELATED ARTICLES