Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി

പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി

ഗസിയാബാദ്: പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ഇതറിഞ്ഞ മാതാവ് പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.യുപിയിലെ ഗസിയാബാദിലാണ് സംഭവം.

പീഡനം സഹിക്കാൻ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ഡൽഹിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെൺകുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.


നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടർന്ന് സഹോദരൻ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛൻ്റെ മരണശേഷം അമ്മ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ ലക്ഷ്യമെന്ന് പെണ്‍കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments