Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലണ്ടനിൽ ലൈംഗിക തൊഴിലാളിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ  ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ്

ലണ്ടനിൽ ലൈംഗിക തൊഴിലാളിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ  ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ്

ലണ്ടൻ : ലൈംഗിക തൊഴിലാളിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ  ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ . 51 വയസ്സുകാരനായ സന്ദീപ് പട്ടേലിനെയാണ് 30 വർഷം മുമ്പ് നടത്തിയ കൊലപാതകത്തിൽ കോടതി ശിക്ഷിച്ചത്.  1994-ൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിലെ ഫ്‌ളാറ്റിൽവെച്ച് മറീന കോപ്പൽ (39) എന്ന ലൈംഗിക തൊഴിലാളിയെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇരയുടെ ശരീരത്തിൽ 140 തവണയാണ് പ്രതി കുത്തിപരുക്കേൽപ്പിച്ചത്. 
കൊലപാതകം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് സന്ദീപ് പട്ടേലാണ് പ്രതിയെന്ന് കണ്ടെത്തുന്നത്.  മറീന കോപ്പൽ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് കണ്ടെത്തിയ മുടിയുമായി സന്ദീപിന്‍റെ ഡിഎൻഎ പൊരുത്തപ്പെട്ടതോടെയാണ് 2022ൽ പ്രതി പിടിയിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാൽപ്പാടുകൾ പട്ടേലിന്‍റേതുമായി പൊരുത്തപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ലൈംഗിക തൊഴിലിന് പുറമെ മസാജ് തെറാപ്പിസ്റ്റായും മറീന ജോലി ചെയ്തിരുന്നു. കൊളംബിയയിലെ  തന്‍റെ കുടുംബത്തെ സഹായിക്കുന്നതിനാണ് മറീന ഈ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നത്. മറീനയുടെ ഭർത്താവാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പട്ടേലിന്‍റെ വിരലടയാളം കണ്ടെത്തിയെങ്കിലും ഏറെ നാളായിട്ടും കേസിന് തുമ്പുണ്ടാക്കാനായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments