കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സെറ്റില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതി. മൻസൂർ റഷീദിനെതിരെയാണ് ജൂനിയർ ആർടിസ്റ്റ് പരാതി നല്‍കിയത്. ‘ബ്രോ ഡാഡി’യിൽ റോൾ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു.
2021ല്‍ ഹൈദരാബാദിലായിരുന്നു സംഭവം. മയക്കുമരുന്ന് നൽകി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
ജൂനിയർ ആർടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂറിനെതിരെ നേരത്തെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
അയ്യപ്പനും കോശിയും, ലൂസിഫര്‍, എംപുരാന്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്‍റ് ഡയറക്ടറാണ് മന്‍സൂര്‍ റഷീദ്.