Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപോക്സോ കേസുകളില്‍ സി‌പി‌ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പതിനേഴ് വര്‍ഷം കഠിന തടവ്

പോക്സോ കേസുകളില്‍ സി‌പി‌ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പതിനേഴ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്സോ കേസുകളില്‍ സി‌പി‌ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പതിനേഴ് വര്‍ഷം കഠിന തടവ്. തിരുവനന്തപുരം ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെതിരെ നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

സി.പി.ഐയുടെ ഉദയന്‍കുളങ്ങര ബ്രാഞ്ച് സെക്രട്ടറിയായിരിക്കെയായിരുന്നു 41കാരനായ ഷിനുവിനെതിരെ പ്രായപൂര്‍ത്തിയെത്താത്ത നാല് പെണ്‍കുട്ടികള്‍ ലൈംഗിക പീഡന പരാതികള്‍ നല്‍കിയത്. ഇവയുടെ അടിസ്ഥാനത്തില്‍ പാറശാല പൊലീസ് എടുത്ത നാല് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി കണ്ടെത്തി. ഇവയില്‍ ഒരു കേസില്‍ പതിനേഴ് വര്‍ഷവും മൂന്ന് കേസുകളില്‍ പത്ത് വര്‍ഷവും കഠിന തടവ് കോടതി വിധിച്ചു. അമ്പതിനായിരം രൂപ പിഴയും പ്രതിയടക്കണം. വിധിക്ക് പിന്നാലെ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേസുകള്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ ഷിനുവിനെ സി‌പി‌ഐ പുറത്താക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments