Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകർണാടകയിൽ 38 കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

കർണാടകയിൽ 38 കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ജലഹള്ളി ഗ്രാമത്തിൽ 38 കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ഗ്രാമവാസികളെല്ലാം നോക്കിനിൽക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം.

രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മർദ്ദിച്ചത്. പ്രതികൾ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും പുളിമരത്തിൽ കെട്ടിയിട്ട് വൻ ജനക്കൂട്ടത്തിന് മുന്നിൽവെച്ച് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.

അക്രമം തടയാൻ ഗ്രാമവാസികളാരും തന്നെ തയാറായില്ല. പിന്നീട് പൊലീസ് എത്തുകയും ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ ജാലഹള്ളി പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments