സിംഗപ്പൂർ : ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയിൽ 2024 ജൂലൈയിൽ അറസ്റ്റിലായ 3 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചേക്കും. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ (38), സെൽവദുരൈ ദിനകരൻ (34), ഗോവിന്ദസ്വാമി വിമൽകാന്തൻ (45) എന്നിവരെ 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലിൽ നിന്നാണ് പിടികൂടിയത്. ക
പ്പലിന്റെ ക്യാപ്റ്റന്റെ അറിവോടെയല്ലാതെ ഇത്രയധികം ലഹരിമരുന്നു കടത്ത് നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്യാപ്റ്റൻ കോടതിയിൽ ഹാജരാകാതിരുന്നത് തിരിച്ചടിയായി. ഏപ്രിൽ 15ന് വിധി പ്രഖ്യാപിക്കും.