കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കേടുപാടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അനൂപ മാലിക് എന്നയാള്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. അനൂപിനെതിരെ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തു.
2016ല്‍ പുഴാതിയിലെ വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയാണ് അനൂപ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സ്ഫോടനം ഉണ്ടായത്. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്ഫോടനം.



