സീസണില്‍ ഖത്തറിലേക്കുള്ള ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2.73 ലക്ഷം യാത്രക്കാരാണ് ഖത്തറിലെത്തിയത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 166 ശതമാനമാണ്. മവാനി ഖത്തര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഈ ക്രൂയിസ് സീസണില്‍ 55 കപ്പലുകളാണ് ദോഹ തുറമുഖത്ത് എത്തിയത്. യാത്രക്കാരും ജീവനക്കാരുമായി 2.73666 പേര്‍ കപ്പലുകളിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രൂയിസ് കപ്പലുകളുടെ എണ്ണത്തില്‍ 62 ശതമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തില്‍ 166 ശതമാനത്തിന്റെയും വര്‍ധനയുണ്ട്.
ക്രൂയിസ് ടൂറിസം പ്രധാന വരുമാനമാര്‍ഗമായി ഉയര്‍ത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് കണക്കുകള്‍. സീസണില്‍ ലോകത്തെ സുപ്രധാന ക്രൂയിസ് കപ്പലുകളില്‍ പലതും ദോഹ തീരത്ത് എത്തിയിരുന്നു.ഏപ്രില്‍ 10 ന് എത്തിയ ജര്‍മന്‍ കപ്പല്‍ ഐഡകോസ്മയാണ് സീസണില്‍ ഖത്തറില്‍ എത്തിയ അവസാന കപ്പല്‍.