Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി. ഇന്നു പൊലീസിൽ പരാതിപ്പെടുമെന്ന് അരിത ബാബു പറഞ്ഞു.

ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണു തുടർച്ചയായി വിഡിയോ കോൾ എത്തിയതെന്ന് അരിത ബാബു പറഞ്ഞു. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്കു കൈമാറി. അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞു.

കിട്ടിയ ദൃശ്യം അരിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയിൽ കടന്നുകയറി അശ്ലീല ദൃശ്യങ്ങൾ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ,

ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ തുടർച്ചയായി എന്‍റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായി. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം.

ഇവൻ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.
 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com