Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ സർക്കാർ നിർദേശം നൽകി. 10, +2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായിരിക്കും. വായു മലിനീകരണ തോത് വഷളായ സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ ഇന്ന് മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.

ട്രക്കുകൾ പൊതുനിർമാണ പ്രവർത്തനങ്ങൾ എന്നിവക്ക് വിലക്കേർപ്പെടുത്തി. അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് മാത്രമായിരിക്കും ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കുക. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ജാഗ്രത പുലർത്തണം. അസുഖമുള്ളവർ പരമാവധി വീടുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments