ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദശേങ്ങളിലും ശക്തിയായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാത്രി 10.20നുണ്ടായ ഭൂചലനം രണ്ട് സെക്കൻഡ് നീണ്ടു നിന്നു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി. കൂടാതെ ചൈന,പാകിസ്താൻ,അഫ്ഗാൻ തുടങ്ങി രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ട് തവണയായാണ് ചലനമുണ്ടായത്.
കനത്ത ചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടിയതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല.