ന്യൂഡൽഹി: ഡൽഹിയിൽ ജീവനെടുത്ത് ഉഷ്ണതരംഗം. മരണം 50 കടന്നതായി വിവരം. ദിൻദയാൽ ആശുപത്രിയിൽ എത്തിയത് 22 മൃതദേഹങ്ങൾ. ചെറിയ ആശുപത്രികൾ ചികിത്സ തേടി എത്തിയവരെ കൊണ്ട് നിറഞ്ഞു.
ഉഷ്ണ തരംഗത്തിൽ കുഴഞ്ഞുവീണ വരെയും മരിച്ചവരെയും കൊണ്ട് ഡൽഹിയിലെ ആശുപത്രികളിലേക്ക് എത്തുന്ന ആംബുലൻസുകളുടെ എണ്ണം ഉയരുന്നു. റോഡുകളിലും ചേരികളിലും കഴിയുന്നവരാണ് ഏറെയും എന്നതിനാൽ ക്യത്യമായ കണക്കില്ല. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ എത്തി മരിച്ചവർ ആണെങ്കിലും പല കേസുകളിലും ആശുപത്രി അധികൃതർ കാരണം വ്യക്തമാക്കാത്തതിനാൽ കണക്കുകളിൽ പെടുന്നില്ല. ഡൽഹിയിൽ ഉഷ്ണ തരംഗത്തിൽ മരണം 58 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്.