Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ. നീതി എവിടെ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് പരാമർശം. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണെന്നും, സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും എ.ഹേമചന്ദ്രൻ ആത്മക്കഥയിൽ പറയുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നടക്കം രൂക്ഷമായ വിമർശനങ്ങളാണ് ഹേമചന്ദ്രൻ ആത്മകഥയിലൂടെ ഉന്നയിക്കുന്നത്. സോളാർകേസ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് കനംകൂടും. നിലവാരമില്ലാത്ത സിറ്റിങാണ് നടന്നതെന്ന് പറയുകയാണ് മുൻ ഡിജിപി.

അതേസമയം ശബരിമല വിഷയത്തെപ്പറ്റിയും പുസ്തകത്തിൽ പറയുന്നുണ്ട്. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റി, നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പുസ്തകത്തില്‍ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാർ കേസിൽ രാഷ്ട്രീയ ഒത്തുതീർപ്പും ഗൂഢാലോചനയും നടന്നുവെന്ന മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തലും അടുത്തിടെയാണ് പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com