മുംബൈ: 42ാം വയസിലും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയമായ മഹേന്ദ്ര സിംഗ് ധോണി സമ്പാദ്യത്തിലും ‘തല’ തന്നെ. ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന സ്‌റ്റോക് ഗ്രായാണ് ധോണിയുടെ സമ്പാദ്യ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ 1040 കോടി രൂപയുടെ ആസ്തി നിലവിൽ സിഎസ്‌കെ നായകനായ താരത്തിനുണ്ടെന്നാണ് സ്‌റ്റോക് ഗ്രോ റിപ്പോർട്ട് ചെയ്യുന്നത്.
ഐപിഎൽ ഫീ ഇനത്തിൽ 12 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയ്ക്ക് നൽകുന്നത്. സമൂഹ മാധ്യമങ്ങളിലെ ഫീ ഇനത്തിൽ 1-2 കോടി വരയൊണ് താരം നേടുന്നത്. ഇൻസ്റ്റഗ്രാമിൽ 44 മില്യണും ട്വിറ്ററിൽ 8.6 മില്യണുമാണ് ധോണിയുടെ ഫോളോവേഴ്‌സ്. വിവിധ ബ്രാൻഡുകളുടെ പ്രമോഷൻ വഴി നാലു മുതൽ ആറു കോടി വരെ രൂപയാണ് താരം സമ്പാദിക്കുന്നത്. ജിയോ സിനിമ, അൺഅക്കാദമി, സ്‌കിപ്പർ, വിൻസോ, റെഡ്ബസ്, ഓറിയോ, വിയാകോം18, ഓപ്പോ, ഗോഡാഡി, കോൾഗേറ്റ്, കാർസ്24,പോകർസ്റ്റാർസ്, ലിവ്ഫാസ്റ്റ്, സ്‌നിക്കേഴ്‌സ്, സിയാറാംസ്, അമിറ്റി യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ടെറൈൻ, സൗണ്ട് ലോജിക്, മാസ്റ്റർ കാർഡ്, ഡ്രീം11, എസ്ആർഎംബി, പെപ്‌സികോ, റീബോക്, ലാവ, ഓറിയൻറ്, സ്പാരാറ്റൻ, ബൂസ് തുടങ്ങിയവയുമായാണ് ധോണി സഹകരിക്കുന്നത്.