Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅവധിക്കാല തിരക്ക് ; യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം

അവധിക്കാല തിരക്ക് ; യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം

ദോഹ : ഈദ് അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ബലിപെരുന്നാൾ അവധി പ്രമാണിച്ച് 15 നും ജൂലൈ 10നും ഇടയിലാകും കൂടുതൽ തിരക്ക്.  

യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് എത്തണം. വിമാനം പുറപ്പെടുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കും. യാത്രക്കാർ പരമാവധി സെൽഫ് സർവീസ് ചെക്ക് ഇൻ, ബാഗേജ് ഡ്രോപ് സൗകര്യങ്ങളും 18ന് മുകളിൽ പ്രായമുള്ളവർ ഇ-ഗേറ്റുകളും ഉപയോഗിക്കണം. നിരോധിത സാധനങ്ങൾ കൈവശമില്ലെന്ന് ഉറപ്പാക്കണം. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹോവർ ബോർഡുകൾ അനുവദിക്കില്ല. 

ജൂൺ 15നും 30നും ഇടയിൽ ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ  മുതൽ 4 മണിക്കൂർ വരെ വിമാനത്താവളത്തിലെ വെർട്ടിക്കൽ സർക്കുലേഷൻ നോഡിലെ 11-ാം റോയിൽ ചെക്ക്-ഇൻ സൗകര്യം ഉണ്ടായിരിക്കും.

എന്നാൽ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ സൗകര്യം ഇല്ല. ഹജ്ജിന് പോകുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കായി 6-ാമത്തെ റോയിൽ പ്രത്യേക ചെക്ക് ഇൻ സൗകര്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com