ദോഹ: ഖത്തർ വേദിയാകുന്ന ദോഹ ഹോർട്ടികൾചറൽ എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമാക്കി.ഖത്തർ ടൂറിസത്തിന്റെ വെബ്‌സൈറ്റിലാണ് പ്രവേശനം സൗജന്യമാണെന്ന് അറിയിച്ചിരിക്കുന്നത്. ആറ് മാസം നീണ്ടുനിൽക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്‌സ്‌പോയിൽ മുപ്പത് ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഖത്തറിലെത്താൻ ഹയാ സംവിധാനം ഏർപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഖത്തർ ടൂറിസവുമായി ചേർന്നായിരിക്കും ഹയാ കാർഡ് നൽകുക. ഇതിന്റെ വിശദാംശങ്ങൾ വൈകാതെ തന്നെ അറിയിക്കും. 80 രാജ്യങ്ങളാണ് ദോഹ ഹോർടികൾചറൽ എക്‌സ്‌പോയുടെ ഭാഗമാകുന്നത്. ഒക്ടോബർ രണ്ടിനാണ് എക്‌സ്‌പോ തുടങ്ങുന്നത്.