Friday, March 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനൊമ്പരമായി ഡോ. ബിന്ദുവിൻ്റെ വേർപാട്:പ്രവാസ ലോകത്തും നാടിനും നഷ്ടമായത് പ്രമുഖ ജനപ്രിയ ഡോക്ടറെ

നൊമ്പരമായി ഡോ. ബിന്ദുവിൻ്റെ വേർപാട്:പ്രവാസ ലോകത്തും നാടിനും നഷ്ടമായത് പ്രമുഖ ജനപ്രിയ ഡോക്ടറെ

മനോജ് ചന്ദനപ്പള്ളി

ദുബായ്: സ്വപ്നവീടിന്റെ അവസാനവട്ട ഒരുക്കത്തിനായുള്ള യാത്രയിൽ ആയിരുന്നു ഡോക്ടർ ബിന്ദു ഫിലിപ്പ്. തിങ്കളാഴ്ച കാലത്ത് ദുബായിൽ നിന്ന് തിരുവനന്തപുരം എത്തിയ ഡോക്ടർ നാട്ടിൽ നിന്ന് എത്തിയ വാഹനത്തിൽ സ്വദേശമായ ചന്ദനപ്പള്ളിയിലേക്ക് മടങ്ങും വഴി വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ചടയമംഗലത്തിനടുത്ത് കമ്പംമേട് എന്ന സ്ഥലത്ത് വച്ചാണ് വാഹനം അപകടത്തിൽ പെടുന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് അന്വേഷണം നടത്തുന്നു . മെയ് 4 ന് വീട് പൂർത്തീകരിച്ച് മാറുന്നതിന് ഉള്ള ഒരുക്കത്തിലായിരുന്നു ഡോക്ടർ .
അപകടം രാവിലെ അഞ്ചരയോടടുത്തായിരുന്നു. വീഴ്ചയിൽ ഡോക്ടറുടെ ഷോൾഡറിനും കഴുത്തിനും സമീപമായി ഗ്ലാസ് കൊണ്ടുള്ള മുറിവ് ഉണ്ടായി. ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും മരണപ്പെട്ടു .പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി പത്തനംതിട്ടയിലെ ഇടത്തിട്ട മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഡോക്ടർ ബിന്ദു ഫിലിപ്പ് 2012-ൽ കാസ്തൂർബ മെഡിക്കൽ കോളജിൽ ഗ്രാജുവേറ്റ് ചെയ്ത ഗൈനക്കോളജിസ്റ്റാണ്. ആദ്യകാലത്ത് കേരളത്തിലെ പ്രശസ്തമായ ഗൈനക്കോളജി, ഇൻഫെർട്ടിലിറ്റി ആശുപത്രിയിൽ ജോലി ചെയ്ത ശേഷം മൗണ്ട് സീയോൻ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു.

ആറ് വർഷമായി ഷാർജിലെ ബുഹൈറ എൻ.എം.സി. മെഡിക്കൽ സെന്ററിൽ സീനിയർ ഗൈനക്കോളജിസ്റ്റായി ജോലിചെയ്തു വരികയായിരുന്നു.

ഉന്നത ഗൈനക്കോളജിക് പരിചരണം, പ്രഗ്നന്സി കണ്ട്രോൾ, സീസേറിയൻ ഡെലിവറികൾ എന്നിവയിൽ പരിചയസമ്പന്നയായ ഡോക്ടർ ബിന്ദു, ഗർഭകാലത്തെ തുടർന്നുള്ള പെരുമാറ്റ രോഗങ്ങൾ, സിസിടി എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിൽ ആയിരകണക്കിന് രോഗികളെ പരിപാലിച്ചു.
എട്ട് വർഷം മുൻപ് ദുബൈയിൽ എത്തിയ ഡോക്ടർ അൽ നഹ്ദയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സാധാരണ ഡെലിവറികളും സീസേറിയൻ ഡെലിവറികളും ഉൾപ്പെടെ നടത്തി ഈ മേഖലയിൽ അറിയപ്പെടുന്ന ഡോക്ടറായി പേരെടുത്തിരുന്നു.
ഇന്ത്യയിലെ ഫെഡറേഷൻ ഓഫ് ഓബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ (FOGSI) അംഗവും ട്രാവൻകോർ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടറും കൂടിയാണ്.

ഉയർന്ന അപകടസാധിത ഗർഭകാല പരിചരണത്തിലും , വീണ്ടും ഗർഭധാരണ നഷ്ടം, പി.സി.ഒ.ഡി (PCOD) മുതലായവയിൽ പരിചയസമ്പന്നയായിരുന്നു .ഗൈനക്കോളജിക്കൽ പരിചരണത്തിൽ, ഗർഭധാരണ മുമ്പും ശേഷം സ്‌ക്രീനിംഗ് പരീക്ഷണങ്ങളിലും, സെർവിക്കൽ കാൻസർ സ്‌ക്രീനിങ്ങിൽ തുടങ്ങി വിദഗ്ദയായ ഡോക്ടർ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും ആദരവ് നേടിയിരുന്നു.
ചന്ദനപ്പള്ളി ഗവൺമെൻറ് ,കോന്നി എസ് എസ് എം (ബിലിവേഴ്സ്) ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചിരുന്നപ്പോൾ സ്വദേശത്തെ രോഗികൾക്ക് ഏറെ പ്രിയപ്പെട്ട തങ്ങളുടെ ഡോക്ടർ മോളായിരുന്നു.
അക്കാലത്ത് വീട്ടിലും ചികിത്സ തേടി എത്തുന്ന രോഗികൾക്ക് സ്നേഹവും പരിചരണവും തീർത്തും സൗജന്യമായി ലഭിച്ചിരുന്നു. ഏത് സമയത്തുംസമീപിക്കാമായിരുന്ന ഡോക്ടറെ തേടി എത്തിയിരുന്നത് നൂറുകണക്കിന് ആളുകളായിരുന്നു. രോഗികളെ ക്ഷമയോടെ കേട്ട് ഇരിക്കുകയും വേണ്ട നിർദ്ദേശങ്ങൾക്ക് ഒപ്പം മരുന്നും കുറിക്കുകയായിരുന്നു പതിവ്.വിദേശത്തും ഒട്ടേറെ രോഗികൾ ഡോക്ടറുടെ അപ്പോയ്മെൻ്റ് തേടി കാത്തിരിക്കുകയാണ്.
പ്രവാസത്തിലായിരിക്കുമ്പോഴും നാട്ടിൽ നിന്നും നിരവധി പേര് കൺസൾട്ടൻ്റെ ചെയ്യാനായി ദൈനേന ഫോണിലും മറ്റും വിളിക്കുമായിരുന്നു . അത്കൊണ്ട് തന്നെ ഈ വിയോഗം അപ്രതീക്ഷിതവും അതീവ സങ്കടകരവുമാണ് നാടിനും നാട്ടുകാർക്കും പ്രവാസലോകത്തും.
സാമൂഹ്യ പ്രവർത്തകനും
സംഘാടകനുമായി നിറഞ്ഞ് നിന്ന ഡോക്ടറുടെ ഭർത്താവ് അജി പി വർഗ്ഗീസ് വിടവാങ്ങിയിട്ട് രണ്ടു വർഷം തികയും മുൻപാണ് , നാടിനെ ഞെട്ടിച്ച് പ്രിയപ്പെട്ട ഡോക്ടറുടെ വിയോഗമെത്തുന്നത്.48 വയസ്സായിരുന്നു.
നാളെ (ബുധൻ)രാവിലെ 10 30 ന് ചന്ദനപ്പള്ളി വലിയപള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

മക്കൾ ഏയ്ജലീനാ( മീഡിയ ആൻ്റ് കമ്യൂകണിക്കേഷൻ സ്റ്റുഡൻ്റ് ,
Heriot watt university DUBAI), വീനസ്(എംബിബിഎസ് വിദ്യാർത്ഥി , SUT മെഡിക്കൽ കോളേജ് TVM)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com