Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണിപ്പുർ: പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും

മണിപ്പുർ: പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭ്യർഥന രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. ബുധനാഴ്ച രാവിലെ 11.30ന് പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.

മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന് ജൂലൈ 20ന് വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പുരിലെ അക്രമം ആശങ്കാജനകമാണെന്നും ഇതു പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ 21 അംഗ പ്രതിപക്ഷ എംപിമാരുടെ സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments