Friday, September 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബലിപെരുന്നാൾ: കുട്ടികൾക്ക് ദുബായ് എക്സ്‌പോ സിറ്റിയിലെ എല്ലാ പവലിയനുകളിലേക്കും സൗജന്യ പ്രവേശനം

ബലിപെരുന്നാൾ: കുട്ടികൾക്ക് ദുബായ് എക്സ്‌പോ സിറ്റിയിലെ എല്ലാ പവലിയനുകളിലേക്കും സൗജന്യ പ്രവേശനം

ദുബായ് : ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ദുബായ് എക്സ്‌പോ സിറ്റിയിലെ എല്ലാ പവലിയനുകളിലേക്കും മറ്റു പരിപാടികളിലേയ്ക്കും സൗജന്യ പ്രവേശനം. ടെറയുടെ ഇൻഡോർ പ്ലേ ഏരിയ, ടാഖ ദ്വീപ് എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം മുതിർന്നവർക്ക് 50 ദിർഹത്തിന് പവലിയൻ ടിക്കറ്റ് അല്ലെങ്കിൽ ആകർഷകമായ മറ്റു പരിപാടികളിലേയ്ക്കുള്ള 120 ദിർഹത്തിന്റെ പാസ് വാങ്ങിക്കാം. എല്ലാ സന്ദർശകർക്കും തിരഞ്ഞെടുത്ത ഭക്ഷണകേന്ദ്രങ്ങളിലേയ്ക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. സർക്കാർ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രകാരം യുഎഇയിലുള്ളവർക്ക് അറഫ ദിനത്തിൽ ഒരു ദിവസത്തെ അവധിയും ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments