ദുബായ് : വർഷത്തിന്റെ ആദ്യ പകുതിയിൽ 4.49 കോടി പേർക്കു സുഖയാത്രയൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. വിനോദ സഞ്ചാരികൾ, പ്രവാസികൾ, സ്വദേശികൾ അടക്കമുള്ള യാത്രക്കാരുടെ എണ്ണത്തിൽ 8% വളർച്ച. മൊത്തം യാത്രക്കാരിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ചൈനയിൽ നിന്നുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടായി. വർഷം പൂർത്തിയാകുമ്പോഴേക്കും 9.18 കോടി യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ നിന്നു മാത്രം 61 ലക്ഷം പേർ ദുബായ് വിമാനത്താവളത്തിൽ വന്നുപോയി. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ചൈനയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 90 ശതമാനമാണ് വളർച്ച. സൗദിയിൽ നിന്ന് 37 ലക്ഷം പേരും യുകെയിൽ നിന്ന് 29 ലക്ഷം പേരും പാക്കിസ്ഥാനിൽ നിന്ന് 23 ലക്ഷം പേരും എത്തി. അമേരിക്കയിൽ നിന്ന് 17 ലക്ഷം, റഷ്യയിൽ നിന്നും ജർമനിയിൽ നിന്നും 13 ലക്ഷം എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം.
മുംബൈ, ലണ്ടൻ, റിയാദ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ദുബായിലേക്കു വിമാനം കയറിയത്. ലണ്ടനിൽ നിന്ന് 18 ലക്ഷം പേരും റിയാദിൽ നിന്ന് 16 ലക്ഷം പേരും മുംബൈയിൽ നിന്ന് 12 ലക്ഷം പേരും എത്തി. 106 രാജ്യങ്ങളിലെ 269 വിമാനത്താവളങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസുണ്ട്. 101 വിമാന കമ്പനികൾ ദുബായിൽ നിന്നു സർവീസ് നടത്തുന്നു. 2.16 ലക്ഷം വിമാന സർവീസുകളാണ് കഴിഞ്ഞ 6 മാസത്തിനിടെ നടന്നത്. മുൻ വർഷത്തേക്കാൾ 7.2% അധികം. 79 ലക്ഷം അതിഥികളാണ് ജനുവരിയിൽ മാത്രം വന്നത്.
∙ ക