Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിൽ എയർ ടാക്സി സർവീസ് 2026ൽ ആരംഭിക്കും

ദുബായിൽ എയർ ടാക്സി സർവീസ് 2026ൽ ആരംഭിക്കും

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു. 

തുടക്കത്തിൽ ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ഡിഎക്സ്ബി), പാം ജുമൈറ, ദുബായ് മറീന, ദുബായ് ഡൗൺടൗൺ എന്നിവിടങ്ങളിൽനിന്ന് 4 എയർ ടാക്സികൾ സർവീസ് നടത്താനാണ് പദ്ധതി. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ഒരു പൈലറ്റിനെയും 4 യാത്രക്കാരെയും വഹിക്കാൻ കഴിയുന്ന തരത്തിലാണ് എയർ ടാക്സികളാണ് സേവനത്തിനു ഉപയോഗിക്കുക. 


ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാർക്ക് 10-12 മിനിറ്റിനുള്ളിൽ എത്താൻ കഴിയുമെന്ന് ആർടിഎ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. ദുബായിൽ നടന്ന വേൾഡ് കോൺഗ്രസ് ആൻഡ് എക്സിബിഷന് ഓൺ ഇന്റലിജന്റ് ട്രാന്സ്പോർട്ട് സിസ്റ്റംസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments