Saturday, April 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു

യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു

ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും, പലവട്ടം വരാനും കഴിയുന്ന സിംഗ്ൾ, മൾടി എൻട്രി യാത്രകൾ സാധ്യമാകുന്നതായിരിക്കും പുതിയ വിസിറ്റ് വിസ.

അതേസമയം തുടർച്ചായി 180 ദിവസത്തിൽ കൂടുതൽ യു.എ.ഇയിൽ താമസിക്കാൻ അനുമതിയുണ്ടാകില്ല. ഇത്തരം വിസക്ക് അപേക്ഷിക്കുന്നവർ നാല് നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട് . അപേക്ഷകൻ യോഗ്യതയുള്ള പ്രൊഫഷണലായിരിക്കണം, ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യു.എ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്ത് നിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യു.എ.ഇയിലേക്ക് നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ ആറുമാസ സന്ദർശക വിസ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com