Monday, March 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊഴിലാളികൾക്ക് ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ ദുബായ് മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികൾക്ക് ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ ദുബായ് മാനവ വിഭവശേഷി മന്ത്രാലയം

ദുബായ് : തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18u സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്.  സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന സംഖ്യ, സ്ഥാപന ആക്ടിവിറ്റികൾ റദ്ദാക്കൽ, സ്വദേശികളെ നിയമിച്ചതിന്റെ വിശദാംശങ്ങൾ, തൊഴിൽ കരാർ പകർപ്പ് ലഭ്യമാക്കുക, കമ്പനിയുടെ സമഗ്ര റിപ്പോർട്ട് എന്നിവ തൊഴിലുടമകൾക്ക് ടെലിഫോൺ വഴി ലഭിക്കും.

തൊഴിലാളികൾക്ക് ആവശ്യമായ നിരാക്ഷേപ സർട്ടിഫിക്കറ്റിനും ടെലിഫോൺ വഴി അപേക്ഷിക്കാം. വീട്ടുജോലിക്കാരുടെ വേതന സുരക്ഷ പദ്ധതിയനുസരിച്ചുള്ള ശമ്പള റിപ്പോർട്ടും സ്പോൺസർക്ക് ഇതുവഴി നൽകും. വീട്ടുജോലിക്കാർ വിളിച്ച് വിശദാംശങ്ങൾ നൽകിയാൽ തൊഴിൽ  കരാർ പകർപ്പും കൊടുക്കും. തൊഴിലാളികളുടെ പ്രാഥമിക വർക് പെർമിറ്റ് അനുമതിക്കുള്ള നിരക്കും, പിഴയും ഇതുവഴിയുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് ഫോൺ വഴി അടയ്ക്കാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com