ദുബായ് : രാത്രികാല കാഴ്ചകളിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ദുബായ്ക്ക് മൂന്നാം സ്ഥാനവും അബുദാബിക്ക് 12-ാം സ്ഥാനവും ലഭിച്ചു. യുകെ ആസ്ഥാനമായുള്ള ട്രാവൽബാഗ് എന്ന യാത്രാ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രാത്രികാല ടൂറിസത്തിന്റെ വർധിച്ചുവരുന്ന ആകർഷണമാണ് ഇതിലൂടെ വെളിവായത്.
ഇരു യുഎഇ നഗരങ്ങളെയും രാത്രിയിൽ സൗന്ദര്യത്തിലും സുരക്ഷയിലും ആഗോള തലത്തിൽ മുൻനിരയിലെത്തിക്കുന്ന ഒന്നാണിത്. രാത്രികാല സുരക്ഷയിൽ ഇരു നഗരങ്ങൾക്കും ഉയർന്ന മാർക്ക് ലഭിച്ചു. രാത്രിയിൽ സഞ്ചരിക്കാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദുബായ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.



