ദുബായിലേക്ക് എത്തുന്ന രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടിയോളം സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. 2024-നെ അപേക്ഷിച്ച് ഈ വര്‍ഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ദ്ധന ഉണ്ടാതായി ദുബായ് വാണിജ്യ-വിനോദ സഞ്ചാരവകുപ്പിന്റ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 9.88 ദശലക്ഷം സന്ദര്‍ശകര്‍ ദുബായിൽ എത്തിയതായാണ് കണക്കുകൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപ്പാടിന്റെ വിജയമാണ് ഈ നേട്ടമെന്ന് ദുബായി കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.



