Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈ: മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. ഉടൻ പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു. അതേസമയം, വെള്ളക്കെട്ട് തുടരുന്ന താമസമേഖലകളിൽ ജനജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏപ്രിൽ 19 ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്. ഈ സമയപരിധി അവസാനിക്കുന്നതോടെ എയർപോർട്ട് പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് ദുബൈ എയർ നാവിഗേഷൻ സർവീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന സൂചന.
എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ മുതൽ ഷെഡ്യൂൾ പ്രകാരം റെഗുലർ സർവീസ് ആരംഭിച്ചിരുന്നു. യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ നിക്ഷേപിച്ച 30,000 ബാഗേജുകൾ ഉടമസ്ഥരിലേക്ക് എത്തിക്കാൻ പ്രത്യേക കർമസേന രൂപീകരിച്ചതായി എമിറേറ്സ് അറിയിച്ചു.

റോഡ് ഗതാഗതം മെച്ചപ്പെട്ടെങ്കിലും അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള E-11, E-311 ഹൈവേകളുടെ ഒരു ഭാഗം ഇന്നലെ മുതൽ അറ്റകുറ്റപണിക്കായി അടച്ചിട്ടുണ്ട്. ഗന്ദൂത്ത് പാലം മുതൽ ജബൽഅലി വരെയുള്ള ഭാഗമാണ് അടച്ചത്. ഗതാഗതം E-611 ഹൈവേ വഴി തിരിച്ചുവിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments