Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫാൻസി നമ്പർപ്ലേറ്റ്​ ലേലം: 'വൺ ബില്യൻ മീൽസ്​' പദ്ധതിയിലേക്ക്​ 9.79 കോടി ദിർഹം സമാഹരിച്ച്​ ദുബൈ

ഫാൻസി നമ്പർപ്ലേറ്റ്​ ലേലം: ‘വൺ ബില്യൻ മീൽസ്​’ പദ്ധതിയിലേക്ക്​ 9.79 കോടി ദിർഹം സമാഹരിച്ച്​ ദുബൈ

ദുബൈ: ‘വൺ ബില്യൻ മീൽസ്​’ പദ്ധതിയിലേക്ക്​ 9.79 കോടി ദിർഹം സമാഹരിച്ച്​ ദുബൈയിൽ നടന്ന ഫാൻസി നമ്പർപ്ലേറ്റ്​ ലേലം. ജുമൈറയിലെ ഫോർ സീസൺസ് ഹോട്ടലിലാണ്​ ഫാൻസി കാർ നമ്പർ പ്ലേറ്റുകളുടെയും മൊബൈൽ ഫോൺ നമ്പറുകളുടെയും ലേലം നടന്നത്​. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പട്ടിണിയനുഭവിക്കുന്ന നൂറു കോടി ജനങ്ങളിലേക്ക് അന്നമെത്തിക്കാനായി യു.എ.ഇ. ഭരണകൂടം ആരംഭിച്ചതാണ് ‘വൺ ബില്യൺ മീൽസ്​’ പദ്ധതി

ഒന്നരപ്പതിറ്റാണ്ട് ​മുമ്പുള്ള ഏറ്റവും വിലയേറിയ നമ്പർ ​പ്ലേറ്റിന്‍റെ റെക്കോർഡാണ്​​ ‘ദുബൈ പി 7’ മറികടന്നത്​. 5.5കോടി ദിർഹത്തിനാണ്ഈ നമ്പർ ലേലത്തിൽ പോയത്​. എച്ച്​ 31, ഡബ്ല്യൂ 78, എൻ 41, എ.എ 19, എ.എ 22, എക്സ് ​36, ഇസെഡ് ​37, എ.എ 80 എന്നിവയാണ് ​ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.

‘ദുബൈ പി7’ നമ്പർ ​നേടിയെടുക്കാനായി നിരവധി പേരാണ്​ ലേലത്തിൽ പ​ങ്കെടുത്തത്​. 2008ൽ അബൂദബിയിൽ നടന്ന ലേലത്തിൽ ഒന്നാം നമ്പർപ്ലേറ്റ്​ 5.22 കോടി നേടിയതായിരുന്നു ഏറ്റവും വിലയേറിയ നിലവിലെ തുക. രണ്ടാമത്തെ ഏറ്റവും ഉയർന്ന സംഖ്യ നേടിയത്​ എ.എ 22 എന്ന നമ്പറാണ്. 84 ലക്ഷം ദിർഹത്തിനാണിത്​ വിറ്റുപോയത്​. എ.എ 19 എന്നനമ്പർ 49 ലക്ഷം ദിർഹമും നേടി.

‘ഡു’വിന്‍റെ പത്ത് മൊബൈൽഫോൺ നമ്പറുകളും ഇത്തിസലാത്തിന്‍റെ 11 ഫോൺ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു. ലേലത്തിൽ സമാഹരിച്ച എല്ലാ തുകയും ‘വൺ ബില്യൻ മീൽസി’ലേക്കാണ്​ നൽകുക. യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ ബിൻ റാശിദ്​ആൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക് ​റമദാനിലെ ആദ്യ പകുതിയിൽ മാത്രം 51.4 കോടി ദിർഹം ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com