Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബൈയിൽ സന്ദർശക വിസയിൽ ഗ്രേസ് പിരീഡ് ഇനിയില്ല; അധിക ദിവസം തങ്ങുന്നവർക്ക് പിഴ

ദുബൈയിൽ സന്ദർശക വിസയിൽ ഗ്രേസ് പിരീഡ് ഇനിയില്ല; അധിക ദിവസം തങ്ങുന്നവർക്ക് പിഴ

യു.എ.ഇയിലെ മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി. നേരത്തെ നൽകിയ 10 ദിവസത്തെ ഗ്രേസ്​ പിരീഡാണ്​ ഒഴിവാക്കിയത്​. ഇതോടെ, വിസ കാലാവധി കഴിയുന്നതിന്​ മുൻപ്​ ത​ന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക്​ 10 ദിവസം കൂടി രാജ്യത്ത്​ അധികമായി തങ്ങാൻ കഴിഞ്ഞിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന്​ തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം.. ഇതാണ്​ ഇപ്പോൾ ഒഴിവാക്കിയതെന്ന്​ ട്രാവൽ ഏജൻസികൾ അറിയിച്ചു. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി തീർന്ന്​ അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇതിന്​ പുറമെ 300 ദിർഹമിലേറെ ഫീസും അടക്കണം. 30 ദിവസത്തെ വിസയെടുത്ത്​ വന്നയാൾ 10 ദിവസം അധികം തങ്ങിയാൽ 800 ദിർഹമിലേറെ നൽകേണ്ടി വരും.

ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ ഗ്രേസ്​ പിരീഡ്​ ആനുകൂല്യം ലഭിച്ചിരുന്നത്​. പ്രവാസികൾക്ക്​ ഏറെ പ്രയോജനകരമായിരുന്നു ഗ്രേസ്​ പിരീഡ്​. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും​ അധിക ചെലവില്ലാതെ 10 ദിവസം കൂടി നിൽക്കാൻ ഈ ആനുകൂല്യം ഉപകരിച്ചിരുന്നു. നിലവിൽ സന്ദർശക വിസയിലുള്ളവർക്കും പുതിയ നിർദേശം ബാധകമാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com