Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിൽ വേനലവധി മുൻനിർത്തി വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാ​ത്രാ ബുക്കിംഗിൽ വർധന

ദുബായിൽ വേനലവധി മുൻനിർത്തി വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാ​ത്രാ ബുക്കിംഗിൽ വർധന

ദുബായ് : ബലിപെരുന്നാൾ, വേനലവധി മുൻനിർത്തി വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാ​ത്രാ ബുക്കിംഗിൽ വർധന. കുടുംബസമേതം അയൽ രാജ്യങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണം കൂടിയത്​ ട്രാവൽ, ടൂറിസം മേഖലക്ക്​ വലിയ ഉണർവായി. ദുബൈയിൽ നിന്ന്​ വിവിധ രാജ്യങ്ങളിലേക്ക്​ ടൂർ പോകുന്ന കുടുംബങ്ങളുടെ എണ്ണം റിക്കാർഡ്​ ഭേദിച്ചതായാണ്​ ട്രാവൽ, ടൂറിസം കേന്ദ്രങ്ങൾ വ്യക്​തമാക്കുന്നത്​. തുർക്കിയിലേക്കാണ്​ കൂടുതൽ തിരക്ക്​. ഇസ്​തംബുൾ ഉൾപ്പെടെ തുർക്കി നഗരങ്ങളിൽ മൂന്നു നാൾ മുതൽ ഒരാഴ്​ച വരെ ചെലവിടാനാണ്​ പലരും ഒരുങ്ങുന്നതെന്ന്​ ട്രാവൽ ഏജൻസികൾ അറിയിച്ചു.

ഗൾഫ്​ മേഖലയിൽ ഒമാനിലെ സലാലയാണ്​ ഏറ്റവും കൂടുതൽ പേരെ ആകർഷിക്കുന്ന കേന്ദ്രം. കാലവർഷം വിരുന്നെത്താനിരിക്കെ, ഗൾഫിലെ കൊടും ചൂടിൽ നിന്ന്​ രക്ഷ തേടാനും സലാല യാത്രയിലൂടെ സാധിക്കും. മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലേക്കും പെരുന്നാൾ ഭാഗമായി യാത്രക്കൊരുങ്ങുന്നവവർ നിരവധിയാണ്​. താജികിസ്​താൻ, ഉസ്​ബെകിസ്​താൻ, ജോർജിയ എന്നിവിടങ്ങളിലേക്കും നിരവധി പേർ ബുക്​ ചെയ്​തിട്ടുണ്ട്​. ബലി പെരുന്നാൾ മുൻനിർത്തി ഒരാഴ്​ച വരെ അവധി ലഭിക്കും എന്ന കണക്കുകൂട്ടലിൽ ആണ്​ പ്രവാസി കുടുംബങ്ങൾ. നാട്ടിലേക്കുള്ള വൻനിരക്കുവർധന കാരണം യാത്ര ഉപേക്ഷിച്ച കുടുംബങ്ങൾ പെരുന്നാൾ അവധി മറ്റെവിടെയെങ്കിലും ചെലവിടാനുള്ള തീരുമാനവും ട്രാവൽ, ടൂറിസം മേഖലക്ക്​ ഗുണം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com