ദുബായ്: തൊണ്ണൂറ് ഫാന്‍സി നമ്പറുകളില്‍ നിന്നായി നൂറ്റി പന്ത്രണ്ട് കോടിയുടെ വരുമാനം നേടി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ദുബായില്‍ ആര്‍ടിഎ നടത്തിയ നമ്പര്‍ പ്ലേറ്റ് ലേലത്തിലാണ് റെക്കോര്‍ഡ് തുക ലഭിച്ചത്.
കൂട്ടത്തില്‍ ഒരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് 8 കോടി 60 ലക്ഷം രൂപ ലഭിച്ചു. തൊണ്ണൂറ് ഫാന്‍സി നമ്പറുകളാണ് ദുബായ് ആര്‍ടിഎ ലേലത്തിന് വച്ചത്. രണ്ടക്കം, മൂന്നക്കം, നാലക്കം, അഞ്ചക്കം എന്നിങ്ങനെയായിരുന്നു ഫാന്‍സി നമ്പറുകള്‍. എ എ 70 എന്ന നമ്പറാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത്. 38 ലക്ഷത്തി 20,000 ദിര്‍ഹമാണ് ലഭിച്ചത്. അതായത് ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ എട്ട് കോടി 60 ലക്ഷം രൂപ വരും.
എക്സ് 7777 എന്ന നമ്പറിന് 38 ലക്ഷം ദിര്‍ഹം ലഭിച്ചു. അതായത് 8 കോടി 55 ലക്ഷം രൂപ. 90 നമ്പര്‍ പ്ലേറ്റുകള്‍ക്കായി ആര്‍ടിഎക്ക് ആകെ ലഭിച്ചത് 49.789 ദശലക്ഷം ദിര്‍ഹമാണ്. ഏതാണ്ട് 112 കോടി 11 ലക്ഷത്തി അന്‍പതിനായിരം ഇന്ത്യന്‍ രൂപയാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആര്‍ടിഎ സംഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ 38.21 ദശലക്ഷം ദിര്‍ഹം ലഭിച്ചിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്